തിരുവനന്തപുരം – ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ നാടകീയ നിമിഷങ്ങൾ. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവർണർ ഒരു മിനിറ്റും 17 സെക്കൻഡും കൊണ്ട് പ്രസംഗം അവസാനിപ്പിച്ച് മടങ്ങി. ഇതിന് പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
സഹകരണ ഫെഡറലിസമാണ് രാഷ്ട്രത്തെ നിലനിറുത്തിയത് എന്ന ഖണ്ഡിക ഗവർണർ വായിച്ചു. അത് ഇല്ലാതാകാതെ നോക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുന്ന ഗവർണർ, വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രത്യക്ഷമായ സൂചന നൽകിയാണ് നിയമസഭയിൽനിന്ന് മടങ്ങിയത്. അതേസമയം, ഗവർണറുടെ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.ഈ സഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനകരം എന്നു പറഞ്ഞാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നത് എന്നും ഗവര്‍ണര്‍ ആദ്യമേ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.