തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച കേരള ഗവർണറെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ‘ഫെഡറലിസം സംരക്ഷിക്കാൻ ഗവർണർമാർ നിലകൊള്ളണം’ എന്ന തലക്കെട്ടിൽ നടത്തിയ മുഖപ്രസംഗത്തിലാണ് ഗവർണർക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.
നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണത്തിലും പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളുടെ നയങ്ങളിലും ഇടപെടാനുള്ള മോദി ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഫെഡറൽ സംവിധാനത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിന് മേലുള്ള ആക്രമണത്തിനുള്ള ആയുധമായി ഗവർണർ ഭരണം മാറുകയാണ്.
നയപ്രഖ്യാപന പ്രസംഗത്തോടുള്ള ഗവർണറുടെ എതിർപ്പ് അതിന്റെ ഉള്ളടക്കത്തിന് നിരക്കുന്നതല്ലെന്നാണ് മനസ്സിലാകുന്നത്. ഗവർണർ പിന്നീട് പിൻവലിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഭരണ നയങ്ങളോട് പരിഹാസ്യമായ എതിർപ്പ് പ്രകടിപ്പിച്ചു. കേരള ഗവർണറുടെ നടപടികൾ ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ഗവർണർമാർ സ്വീകരിക്കുന്ന പൊതു സമീപനമാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അല്പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ശ്രമങ്ങളെ പരാജയപ്പെടുത്താൻ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകൾ ഒന്നിക്കണം. അല്ലാത്തപക്ഷം ഭരണഘടനയുടെ തകർച്ചയായിരിക്കും ഫലമെന്നും മുഖപ്രസംഗത്തിൽ ജനങ്ങൾ വിമർശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.