വിവാഹ ചടങ്ങുകൾ പൂർത്തിയാകാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വരന് കഷണ്ടിയാണെന്നുഅറിഞ്ഞു വധുവിന്റെ കുടുംബം വിവാഹത്തിൽ നിന്നു പിന്മാറി.ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം.
കാൺപുർ സ്വദേശിയാണ് വരൻ. വധൂഗൃഹത്തിലായിരുന്നു വിവാഹം. പെട്ടന്നാണ് ചടങ്ങിനിടെ മണ്ഡപത്തിൽ വരൻ തലകറങ്ങി വീണത് തുടർന്ന് വരൻറെ വിഗ് ഊരിപ്പോവുകയും ചെയ്തു. ഇതോടെയാണ് വരന് കഷണ്ടിയുണ്ടെന്ന് വധു മനസ്സിലാക്കിയത്. ഇക്കാര്യം മറച്ചു വച്ചതിനാൽ വിവാഹത്തിൽ നിന്നു പിന്മാറുകയാണെന്ന് വധുവും കുടുംബവും അപ്പോൾ തന്നെ നിലപാടെടുത്തു. വരനും കുടുംബവും സമാധാനിപ്പിക്കാനും വിവാഹം നടത്താനും ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. തർക്കം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി. വിവാഹത്തിന് തയാറല്ലെന്ന നിലപാടിൽ വധുവും കുടുംബവും ഉറച്ചു നിന്നു. വിവാഹത്തിനായി 5.66 ലക്ഷം രൂപ വധുവിന്റെ കുടുംബം ചെലവഴിച്ചിരുന്നു. ഇതു തിരിച്ചു നൽകാമെന്ന് വരന്റെ കുടുംബം സമ്മതിക്കുകയും ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.