സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീൽഡ് വാക്സിനും 2,20,000 ഡോസ് കോവാക്സിനുമാണ് എത്തിയത്.
തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കൊവാക്സിനുമാണ് എത്തിയത്.
എത്തിയ വാക്സിനുകൾ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 95,308 പേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.