തിരുവനന്തപുരം: കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. പ്രതിഷേധക്കാരെ അറിയിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുകയാണെന്നും ഇത് കടുത്ത ശിക്ഷ കൊടുക്കേണ്ട കുറ്റമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
സമരത്തില്‍ ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം രോഗത്തിൻറെ വ്യാപനം വർദ്ധിപ്പിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കും. 7 മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തിലാക്കരുതെന്നും ആളുകൾ കൂട്ടത്തോടെ മരിക്കാൻ അനുവദിക്കരുതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.