മനില: ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയ 11 കാരന് രക്ഷയായത് റഫ്രിജിറേറ്റർ ഒരു ദിവസം മുഴുവനും കുട്ടി ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞു. വെള്ളിയാഴ്ച ഫിലിപ്പൈൻസിലെ ബേബേ സിറ്റിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെയാണ് സിജെ ജെസ്മെ എന്ന കുട്ടിയെ കണ്ടെത്തുന്നത്.
മണ്ണിടിച്ചിലുണ്ടായപ്പോൾ റെഫ്രിജിറേറ്ററിൽ കയറിയിരുന്നാൽ രക്ഷപ്പെടാമെന്ന തോന്നലാണ് കുട്ടിയെ അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. രക്ഷപ്രവർത്തനത്തിന് എത്തിയ സംഘത്തോട് കുട്ടി ആദ്യമായി സംസാരിച്ചത് ‘എനിക്ക് വിശക്കുന്നു’ എന്നാണ്. റഫ്രിജിറേറ്റർ കണ്ട് സംശയം തോന്നിയാണ് രക്ഷാപ്രവർത്തകർ അതിനടുത്തേക്ക് ചെന്നത്. അവന് ബോധമുണ്ടായിരുന്നു. കാലിന് ഒടിവ് പറ്റിയതല്ലാതെ ഗുരുതരമായ പരിക്കുകളില്ല. ഫ്രിഡ്ജിൽ നിന്ന് കുട്ടിയെ എടുത്ത് സ്ട്രെച്ചറിലേക്ക് മാറ്റി. ഉടനെ അവനെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. അതെ സമയം കുട്ടിയുടെ കുടുംബം ഉരുൾപൊട്ടലിൽപെട്ടു. അവന്റെ അമ്മയെയും അനുജത്തിയെയും ഇപ്പോഴും കാണാനില്ല പിതാവ് മരിച്ചു. 13 വയസ്സുള്ള സഹോദരൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് കരുതുന്നത്. കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ ഇപ്പോഴും തെരച്ചിൽ നടത്തുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









