തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ആക്രമണം. വീടിന് നേരെ ബിയർ കുപ്പി എറിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കെപിസിസി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് അനന്തകൃഷ്ണൻ സിപിഎം കൊടി കത്തിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അനന്തകൃഷ്ണന് നേരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു.സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് അനന്തകൃഷ്ണൻ ആരോപിച്ചു. സംഭവസമയത്ത് അനന്തകൃഷ്ണൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി വീടിനുനേരെ അക്രമം ഉണ്ടായത്അനന്തകൃഷ്ണനെ വീടിന് പുറത്തേക്ക് ഇറക്കി വിടണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു അക്രമികൾ വീടിനടുത്തേക്ക് പാഞ്ഞടുത്തത്. കൈയിലുണ്ടായിരുന്ന ബിയർ കുപ്പികൾ വീട്ടിലേക്ക് എറിയുകയും ചെയ്തു. അക്രമത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികള്‍ ‘എ എ റഹീം സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നതായും അദ്ദേഹം പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









