നേമം വെള്ളായണി ശാന്തിവിള സർവോദയം വാർഡിൽ അഖിലിന്റെ വീട്ടിൽ തീപിടിത്തം ഉണ്ടായത്.അഖിൽ ജോലിക്ക് പോയശേഷം രേഷ്മയും മകൻ ദേവാംശും ഉറങ്ങാൻ കിടന്നതാണ്. വീടിന് തീപിടിച്ച് വീട്ടുസാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ഇവർ ഉണർന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വീട്ടിൽ നിന്ന് പുക ഉയർന്നതോടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ട ദേവാംശ് ഉണർന്നു.കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്ന രേഷ്മ ഫാനിൽ നിന്ന് പുക ഉയരുന്നതു കണ്ട് കുഞ്ഞുമായി പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിച്ചു. ഇതിനിടെ ഷീറ്റിട്ട വീട്ടിൽ തീ ആളിപ്പടർന്നിരുന്നു. ഒരു എസി, രണ്ട് കൂളറുകൾ, അമ്മയും 2 കട്ടിൽ, മെത്ത, അടുക്കള സാധനങ്ങൾ, 3 പേരുടെയും വസ്ത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു. ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയെങ്കിലും അതിനുമുൻപേ നാട്ടുകാർ ചേർന്ന് തീയണച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









