ആലപ്പുഴ: ബൈക്കിലെത്തിയ സംഘം വിഗ്രഹ നിര്‍മ്മാണ ശാല ആക്രമിച്ച് രണ്ടു കോടി വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. തൊഴിലാളികളെ മർദ്ദിച്ചതിന് ശേഷമാണ് വിഗ്രഹം എടുത്തതെന്ന് ഉടമകൾ പറഞ്ഞു. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് മോഷ്ടിച്ചത്. സ്ഥാപനത്തില്‍ മുമ്ബ് ജോലി ചെയ്തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് വിവരം. തൊഴിലാളി തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.