കോലാര്‍ ജില്ലയില്‍ ഗ്രാമദേവതയുടെ വിഗ്രഹം അശുദ്ധമാക്കിയെന്നാരോപിച്ച് ദളിത് ബാലന് 60,000 രൂപ പിഴചുമത്തി. കൂടാതെ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഉള്‍പ്പെടെ എട്ടാളുടെപേരില്‍ മാസ്തി പോലീസ് കേസെടുത്തു. പ്രദേശത്തെ ഭൂതമ്മ ക്ഷേത്രത്തിലെ ഗ്രാമദേവതയുടെ വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചതിനാണ് പത്താംക്ലാസ് വിദ്യാര്‍ഥിക്ക് 60,000 രൂപ പിഴയിട്ടത്. കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ശോഭ പോലീസില്‍ പരാതിനല്‍കിയതോടെയാണ് പുറത്തറിഞ്ഞത്.ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രദക്ഷിണം നടക്കുന്നതിനിടെ കുട്ടി വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചുവെന്ന് പോലീസ് പറഞ്ഞു. പിറ്റേന്ന് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാരായണസ്വാമി, വെങ്കടേഷപ്പ തുടങ്ങിയവര്‍ കുട്ടിയെയും കുടുംബത്തെയും വിളിപ്പിച്ച് 60,000 രൂപ പിഴയടയ്ക്കണമെന്ന് പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതിനാല്‍ ക്ഷേത്രം വൃത്തിയാക്കണമെന്നും പെയിന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.അതെ സമയം പ്രദക്ഷിണസമയത്ത് നിലത്തുവീണ ദണ്ഡ് മകന്‍ എടുത്തുകൊടുക്കുകയാണ് ചെയ്തതെന്ന് ശോഭ പറഞ്ഞു.ഈ കാരണത്താല്‍ നാരായണസ്വാമിയും സംഘവും മകനെ മര്‍ദിച്ചു. ഒക്ടോബര്‍ ഒന്നിനകം 60,000 രൂപ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പുനല്‍കിയതായും ശോഭ പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









