ആലപ്പുഴപോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം പോലീസുകാരനായ ഭര്‍ത്താവ് റെനീസ് സി.സി.ടി.വി. വഴി ഫോണിലൂടെ കണ്ടെന്ന് അന്വേഷണസംഘത്തിനു സംശയം. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സി.സി.ടി.വി. എറണാകുളത്തെ ലാബില്‍ ശാസ്ത്രീയപരിശോധനയ്ക്കു നല്കി.സംഭവം നടന്ന് പോലീസ് ക്വാര്‍ട്ടേഴ്സിലെ പരിശോധനയ്ക്കിടയിലാണു പ്രവേശനമുറിയില്‍ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത്. ആരുടെയും ശ്രദ്ധയില്‍പ്പെടാത്തവിധം ഒളിപ്പിച്ചാണ്പിടിപ്പിച്ചിരുന്നത്. ഇതു റെനീസിന്റെ ഫോണുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഫോണിലൂടെ വീട്ടിലെ കാര്യങ്ങള്‍ കാണാമായിരുന്നു. എന്നാല്‍, ഫോണില്‍നിന്ന് അതെല്ലാം മായ്ച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യംചെയ്യലില്‍ റെനീസിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ട്. അതിനാലാണ് വ്യക്തതയ്ക്കായി സി.സി.ടി.വി. ലാബില്‍ നല്‍കിയത്. റിപ്പോര്‍ട്ടു ലഭിച്ചാൽ മാത്രമേ അമ്മയും മക്കളും മരിക്കുന്നത് ഇയാള്‍ ഫോണിലൂടെ കണ്ടോയെന്നുറപ്പിക്കാനാകൂവെന്ന് അന്വേഷണസംഘം . മേയ് 10-നാണു റെനീസിന്റെ ഭാര്യ നജ്ല (27), മകന് ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളെ കൊന്നശേഷം നജ്ല തൂങ്ങിമരിക്കുകയായിരുന്നു ഇതുമായി ബന്ധപ്പെട്ട് റെനീസിന്റെ കാമുകിയെ അറസ്റ്റ് ചെയ്തിരുന്നു . ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
റെനീസിനെ വിവാഹംകഴിക്കാന്‍ യുവതി സമ്മര്‍ദം ചെലുത്തിയിരുന്നു. അതിനായി നജ്ലയും മക്കളും ഒഴിഞ്ഞുപോകണമെന്നായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ റെനീസിന്റെ ഭാര്യയായി ഒപ്പം താമസിക്കുമെന്ന് നജ്ലയെ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









