ന്യൂദൽഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ എണ്ണം 58 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനുള്ളിൽ 86,052 കേസുകൾ സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 58,18,571 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1141 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 92,290 ആയി ഉയര്‍ന്നു. നിലവില്‍ 9,70,116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 47,56,165 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 19,164 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 12,82,963 ആയി ഉയര്‍ന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും യഥാക്രമം 7,855, 5,692 എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിച്ചവര്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.