ന്യൂഡൽഹി: തീവ്രവാദിയെന്ന് വിളിച്ച് വീട്ടുടമസ്ഥ തന്നെ മർദ്ദിച്ചതായി കശ്മീരി യുവതി പരാതിപ്പെട്ടു. തെക്കൻ ദില്ലിയിലെ കൈലാഷ് പ്രദേശത്താണ് സംഭവം. വാടകയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഉടമ തന്നെ തീവ്രവാദി എന്ന് വിളിച്ച് മർദ്ദിച്ചുവെന്ന് യുവതി ആരോപിച്ചു.
അനധികൃതമായി ഫ്ലാറ്റിലെത്തിയ ഇവര്‍ തങ്ങളുപയോഗിക്കുന്ന വസ്തുക്കള്‍ തകര്‍ത്തുവെന്നും യുവതി ആരോപിക്കുന്നു. കശ്മീരില്‍ നിന്ന് വന്നതായതിനാല്‍ തന്നെയും സുഹൃത്തുക്കളേയും ഇവര്‍ തീവ്രവാദിയെന്ന് വിളിച്ചു. ഇവരോടൊപ്പം താന്‍ ഇതുവരെ കാണാത്ത മറ്റൊരാളുമുണ്ടായിരുന്നു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥെന്റ മുമ്ബിലാണ് അപമര്യാദയായി പെരുമാറിയതെന്നും യുവതി പറഞ്ഞു.
ഫര്‍ണീച്ചര്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് വീട്ടുടമ ഫ്ലാറ്റിലേക്ക് ഇരച്ച് കയറിയതെന്നും യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിക്കുന്നു. വീട്ടുടമയുടെ മര്‍ദനത്തെ കുറിച്ച് അമര്‍ കോളനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി അറിയിച്ചു. പെണ്‍കുട്ടിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ഡല്‍ഹി വനിത കമീഷന് പ്രസിഡന്റ് സ്വാതി മാലിവാള്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിന് ശേഷം പെണ്‍കുട്ടികള്‍ വാടക നല്‍കിയിരുന്നില്ലെന്ന് വീട്ടുടമസ്ഥ പറഞ്ഞു. ഇലക്ട്രിസിറ്റി ചാര്‍ജ് പോലും അടച്ചിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. പ്രതിമാസം 55,000 രൂപയാണ് വാടകയായി ഈടാക്കിയിരുന്നതെന്നും വീട്ടുടമസ്ഥ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.