കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ വിമർശിച്ച് കണ്ണൂർ നഗരത്തിൽ ഫ്ലക്സ് ബോർഡ് . സേവ് കോൺഗ്രസ് എന്ന് അച്ചടിച്ച യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ബോർഡ് നീക്കി.നെഹ്രുവിനെ തള്ളിപ്പറഞ്ഞ് ആർ.എസ്.എസിനെ ന്യായീകരിക്കുന്ന കെ.സുധാകരൻ കോൺഗ്രസിന്റെ അന്തകൻ, സുധാകരനെക്കുറിച്ച് നമ്മുടെ പ്രിയനേതാവ് പി.രാമകൃഷ്ണൻ പറഞ്ഞത് എത്ര ശരിയാണ്, കോൺഗ്രസിനെ ആർ.എസ്.എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, ആർ.എസ്.എസ്. ശാഖയ്ക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം തുടങ്ങിയവയാണ് ബോർഡിലെഴുതിയിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









