വെള്ളമുണ്ട: മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി.റ്റി ബെന്നിയുടെ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന പുലിയെ കൂട് വെച്ച് പിടികൂടുവാൻ അധികൃതർ തെയ്യാറാവണമെന്ന് ജുനൈദ് കൈപ്പാണി ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ജുനൈദ്.
ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. വനപാലകർ നടത്തിയ പ്രാഥമിക പരിശോധനയിൽ പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴു പേരാണ് വന്യജീവി ആക്രമണത്തിൽ വയനാട്ടിൽമാത്രം കൊല്ലപ്പെട്ടതെന്ന സ്ഥിതി അത്യന്തം ആശങ്കാജനകമാണ്. 1972-ലെ വന്യജീവി നിയമം പരിഷ്കരിക്കണമെന്നാവശ്യം അധികൃതർ പരിഗണിക്കുക എന്നതാണ് ഈ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാർഗം.
നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയാവണം.1972 മുതൽ ഏഴ് ഭേദഗതികൾ നടന്നിട്ടുണ്ട്.അതെല്ലാം വന്യജീവികൾക്ക് വേണ്ടിയായിരുന്നു. മനുഷ്യരെ ഇനിയെങ്കിലും പരിഗണിക്കാൻ കേന്ദ്രസർക്കാർ തെയ്യാറാവണം. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണിക്കാതെ ഒറ്റകെട്ടായി മുന്നോട്ടു പോവാൻ സാധിക്കണം.
തദ്ദേശ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ പരിമിതികൾക്കുള്ളിലും ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
സ്ഥലത്ത് എത്തിയ ആർ. എഫ്.ഒ ജോസ് മേരി ജോസ്, റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എസ് രഞ്ജിത് കുമാർ എന്നിവർ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് പൊതുജന മദ്ധ്യേ ഇതിനകം രേഖമൂലം ഉറപ്പുനൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.