തിരുവനന്തപുരം: കേരളത്തിൽ മാർച്ച് 5, 6, 7 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് രാവിലെയാണ് ശക്തി പ്രാപിച്ചത്. ശ്രീലങ്കയിൽ നിന്ന് 470 കിലോമീറ്റർ തെക്ക് കിഴക്കായി ബംഗാൾ ഉൾക്കടലിലും 760 കിലോമീറ്റർ തെക്ക് കിഴക്കായി തമിഴ്നാട്ടിലും 950 കിലോമീറ്റർ തെക്ക് കിഴക്കായി ചെന്നൈയിലും സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിച്ച് ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.