ഉത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ഹരജി കോടതി സ്വീകരിച്ചു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണിതെന്ന് ഹരജിയിൽ അവകാശപ്പെടുന്നു. നേരത്തെ സിവിൽ കോടതി നിരസിച്ച ഹരജി മഥുര കോടതി അംഗീകരിച്ചു.
ഷാഹി ഈദ്‌ഗാഹ് നിൽക്കുന്ന സ്ഥലത്തിൽ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഹർജി. ഇവിടെ 13.37 ഏക്കർ സ്ഥലത്ത് അവകാശവാദം ഉന്നയിക്കുന്നു. ഈ ഭൂമി കത്ര കേശവദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. നവംബർ 18 ന് കോടതി കേസ് പരിഗണിക്കുമെന്ന് ഹാജരായ വിഷ്ണു ജെയിൻ പറഞ്ഞു.
മഥുര സിവിൽ കോടതി നേരത്തെ ഹർജി തള്ളിയിരുന്നു. ഇന്ത്യ സ്വതന്ത്രമായ വർഷം 1947 ൽ ഉണ്ടായിരുന്നതുപോലെ ആരാധനാലയങ്ങൾ തുടരണമെന്ന നിയമം ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളിയത്.
സിവിൽ കോടതി നടപടിക്കെതിരെ ഹരജിക്കാർ ജില്ലാ കോടതിയെ സമീപിച്ചു. ഔറംഗസീബ് 1669 ൽ മഥുരയിലെ കൃഷ്ണ ക്ഷേത്രം പൊളിച്ചുമാറ്റുകയും പിന്നീട് സ്ഥലത്ത് ഒരു പള്ളി പണിയുകയും ചെയ്തുവെന്ന് ഹരജിയിൽ ആരോപിക്കുന്നു. യുപി സുന്നി വഖഫ് ബോർഡിനും പള്ളി ട്രസ്റ്റിനുമെതിരെയാണ് അപേക്ഷ നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.