തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലാ കളക്ടറോട് സ്ഥലം സന്ദർശിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. രാത്രിയിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ അഗ്നിമിയയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. അമ്മൂമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലായിരുന്നു അഗ്നിമിയ. ബൈക്കിൽ വരികയായിരുന്ന നിഖിൽ അച്ഛൻ ജയനെയും അഗ്നിമിയെയും കണ്ടപ്പോൾ ബൈക്ക് നിർത്തി.ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്നിമിയേയും ആനയ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്കുനേരെ തിരിഞ്ഞപ്പോൾ മൂവരും ചിതറിയോടി. ഇതിനിടെ ആന കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്ക് അടിയേക്കുകയും ചെയ്തു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് മൂവരെയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മറ്റ് രണ്ട് പേർ അപകടനില തരണം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.