കൊവിഡ് 19 മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിൻ എടുക്കാവൂ എന്ന് ആരോഗ്യ മന്ത്രാലയം . ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുൻനിര പോരാളികൾ, അനുബന്ധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 60 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. അതെ സമയം ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയപരിധി നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 160 കോടിയിലധികം ആളുകൾക്ക് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കൊവിഡ് സംഖ്യയിൽ ഇന്ന് നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ 3,37,704 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 488 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്. ഇന്ന് പോസിറ്റിവിറ്റി നിരക്ക് 17.22% ആണ്.
ഇതുവരെ 10050 പേർക്ക് ഒമിക്കോൺ സ്ഥിരീകരിച്ചിട്ടുണ്ട്. എയിംസ് നടത്തിയ പഠനമനുസരിച്ച്, ഒമിക്രോൺ ഉള്ള 84% കുട്ടികൾക്കും നേരിയ ലക്ഷണങ്ങളും മരണനിരക്ക് കുറവുമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.