വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെയും യുവമോർച്ചയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറോടും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറോടും ഉടന്‍ റിപ്പോര്‍ട്ട് തേടും. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, എസ്‌സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചെയര്‍മാന് പരാതി നല്‍കിയിരുന്നു. പട്ടികജാതി പട്ടിക വർഗ നിരോധന നിയമപ്രകാരം കേസെടുത്ത് നാലുദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് എസിപി കെ. സുദർശനോട് കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി ആവശ്യപ്പെട്ടു. സംഭവത്തിൽ ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? സ്വാഭാവിക മരണമായാണോ കാണുന്നത്? ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ. അസ്വാഭാവിക മരണത്തിന് മാത്രം കേസെടുക്കുന്നത് ശരിയല്ലെന്ന് കമ്മിഷൻ പറഞ്ഞു. കറുത്ത നിറമോ മുഷിഞ്ഞ വസ്ത്രമോ കണ്ട് മോഷ്ടാവാണെന്ന് കരുതി വിശ്വനാഥ് ആക്രമണം നേരിട്ടിട്ടുണ്ടാവും. 18 വർഷത്തിനു ശേഷം ഒരു കുട്ടി ജനിച്ച സമയത്താണ് വിശ്വനാഥ് ജീവനൊടുക്കിയത്. വിശ്വനാഥിന് സഹിക്കാൻ കഴിയാത്ത എന്തോ സംഭവിച്ചിട്ടുണ്ട്. ഇതിനു പിന്നിലെ കാരണം എന്താണെന്ന് അന്വേഷിക്കാൻ പോലീസിന് ചുമതലയില്ലേയെന്നും ചെയർമാൻ ചോദിച്ചു. എക്സ്. മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ച്ചയാണെന്നും കമ്മിഷൻ വ്യക്തമാക്കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









