തീവ്രവാദ ആക്രമണത്തിന് ആയുധങ്ങൾ വാങ്ങാൻ പണം കണ്ടെത്തുകയെന്നതാണ് ഇന്നലെ അൽ ഖ്വയ്ദ ബന്ധമാരോപിച്ച് കൊച്ചിയിൽ അറസ്റ്റിലായവരുടെ ദൗത്യമെന്ന് എൻഐഎ അറിയിച്ചു. അൽ ഖ്വയ്ദയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് രാജ്യവ്യാപകമായി ശ്രമം നടന്നിട്ടുണ്ടെന്നും ബംഗാളി സംസാരിക്കുന്ന സൂത്രധാരനാണ് നിയമനം നടത്തുന്നതെന്നും എൻഐഎ കോടതിയെ അറിയിച്ചു. പ്രതികളെ ദില്ലിയിലേക്ക് കൊണ്ടുപോകാൻ കോടതിയിൽ നൽകിയ അപേക്ഷയിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് പ്രതികളെയും എൻഐഎ കോടതിയുടെ ചുമതലയുള്ള മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ദില്ലി പട്യാല കോടതിയിലാണ് ഇവരെ ഹാജരാക്കേണ്ടത്. എന്നാല്‍ അതിന് തടസം നിലനില്‍ക്കുന്നതിനാലാണ് എറണാകുളം കോടതിയില്‍ പ്രതികളെ എത്തിച്ചത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എൻഐഎ അവരുടെ പ്രവർത്തനങ്ങൾ വിശദമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകളിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്നുപേർ കേരളത്തിൽ നിന്നുള്ളവരാണ്.
ഇവരെ കേരളത്തിലേക്കയച്ചത് ആയുധങ്ങള്‍ വാങ്ങുന്നതിനായി പണം സ്വരൂപിക്കാനും മറ്റുമാണെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറച്ച് കാലങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ 11 ാം തിയതിയാണ് ഇവര്‍ക്കെതിരെ കേസെടുക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്കിയതിനുള്പ്പെടെ യു.എ.പി.എ 17,18, 18D,38 തുടങ്ങി ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, എസ്.ഡി കാര്‍ഡ്, ലാപ്ടോപ് എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.