പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന വിഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്വകാര്യ ബസ് ഡ്രൈവറായ പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ് ഭവനിൽ നന്ദു എന്ന് വിളിക്കുന്ന ആകാശ് (24) നെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. ആകാശ് നിരവധി സ്ത്രീകളുമായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായും ചാറ്റ് ചെയ്തതിന്റെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









