കോഴിക്കോട്: ‘ദി കേരള സ്റ്റോറി’ സിനിമ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 32,000 പെൺകുട്ടികൾ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്ന തര്‍ക്കം നിലവിലുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
‘ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ എണ്ണമാണ് തർക്കമെങ്കിൽ മുഖ്യമന്ത്രി പറഞ്ഞാൽ മതി. എന്നേക്കാൾ നന്നായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് എത്രയെന്ന് അറിയാം. എന്നോട് അത് ചോദിച്ചിട്ട് കാര്യമില്ല.’ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
ചിത്രത്തിന് സംഘപരിവാർ അജണ്ടയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സിനിമയെ സിനിമയായി കാരണം. എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? ക്രിസ്ത്യാനികളെ ആക്രമിക്കുന്ന നാടകത്തിന് ആവിഷ്കാരത്തിന്റെ പേരിൽ അനുമതി നൽകിയില്ലേയെന്നും ‘കാക്കുകളി’ എന്ന നാടകത്തിന്റെ പേര് പരാമർശിക്കാതെ സുരേന്ദ്രൻ ചോദിച്ചു. തീവ്രവാദത്തെക്കുറിച്ചുള്ള സിനിമ ആവിഷ്കാര സ്വാതന്ത്ര്യമായി കണ്ടുകൂടെയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കേരളത്തിൽ ഐഎസിന്റെ സ്വാധീനം ശക്തമാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
കേരളത്തിൽ നിന്ന് 32,000 പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കുന്നത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇത് തെളിയിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചു. മുസ്ലിം യൂത്ത് ലീഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









