ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ട് കുതിക്കുന്നു. രാജ്യത്ത് ഇതുവരെ 6,143,019 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 96,351 പേര് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ഒഡീഷ, തെലങ്കാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് വ്യാപന കണക്കില്‍ ആദ്യ പത്തിലുള്ള സംസ്്ഥാനങ്ങള്‍. കേരളം 11-ാം സ്ഥാനത്താണ്.
രാജ്യത്ത് ഇനി 948,095 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ 5,098,573 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.