മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ദേവസംകാട് പെട്രോള്‍ പമ്ബിനു സമീപം വീടുകളുടെ പരിസരത്ത് കരിങ്കല്‍ ക്വാറിക്ക് പ്രവർത്തനാനുമതി നല്‍കിയതിനെതിരേ പ്രതിഷേധം വ്യാപകം.
വാർഡ് മെമ്ബറുടെയും ഭരണ സമിതിയുടെയും നിലപാടിനെതിരേ പ്രക്ഷോഭം
സംഘടിപ്പിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കുകയില്ലെന്ന് അധികൃതർ പ്രദേശവാസികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് ഒരാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കിയത്. ജനകീയ സമരവും കോടതി വിധിയും കണക്കിലെടുത്ത് 2016ല്‍ പ്രവർത്തനം നിർത്തിയ ക്വാറിയാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. ഇവിടെ പാറ പൊട്ടിക്കുമ്ബോഴുള്ള പ്രകമ്ബനം മൂലം നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കുടിവെള്ള സ്രോതസുകള്‍ക്കും കൃഷികള്‍ക്കും നാശത്തിന് ഹേതുവാക്കുന്ന ക്വാറിയുടെ പ്രവർത്തനം തടയണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം. ക്വാറി അനുമതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ക്ക് നല്‍കിയ അനുമതി സർക്കാർ എടുത്ത് കളഞ്ഞതും തങ്ങളെ ബാധിച്ചതായും ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.
വാർത്ത സമ്മേളനത്തില്‍ ജനകീയ സമിതി ചെയർമാൻ മുസ്തഫ ചക്കാലൻ കുന്നത്ത്, കണ്‍വീനർ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍, വൈസ് ചെയർമാൻ അലവിക്കുട്ടി കുന്നക്കാടൻ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










