മുംബൈ: പാകിസ്ഥാൻ അധിനിവേശ കശ്മീരിലേതിനേക്കാൾ സമാനമായ അനുഭവം തനിക്ക് മുംബൈയിൽ ഉണ്ടായെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്റെ ഓഫീസും വീടും നശിപ്പിക്കപ്പെടുകയും നിരന്തരം ആക്രമിക്കപ്പെടുകയും ചെയ്തുവെന്നും കടുത്ത ദുഖത്തോടെയാണ് താൻ മുംബൈയിൽ നിന്ന് പുറപ്പെടുന്നതെന്നും കങ്കണ ട്വീറ്റ് ചെയ്തു. വൈ പ്ലസ് സുരക്ഷയുമായി കങ്കണ സെപ്റ്റംബർ 10 ന് ആണ് മുംബൈയിലെത്തിയത്.
ആളുകൾ തന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ചണ്ഡിഗഡിലെത്തിയ താരം ട്വീറ്റ് ചെയ്തു. “ഞാന്‍ രക്ഷപ്പെട്ടതായാണ് ഇപ്പോള്‍ തോന്നുന്നത്. മുംബൈയിൽ ഒരു അമ്മയുടെ സ്പർശം അനുഭവപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഞാൻ ജീവിച്ചിരിക്കാൻ ഭാഗ്യവാനാണ്. ശിവസേന സോണിയ സേനയായി മാറി, മുംബൈ സർക്കാർ ഒരു ഭീകരരായി, ”കങ്കണ ട്വീറ്റ് ചെയ്തു.
മുംബൈ-പാകിസ്ഥാൻ അധിനിവേശ കശ്മീർ ആയി മാറിയതിനെക്കുറിച്ചുള്ള കങ്കണ യുടെ പരാമർശം വലിയ വിവാദത്തിന് കാരണമായി. പരാമർശത്തിൽ ശിവസേന നേതാക്കളും കങ്കണയും തമ്മിൽ തുറന്ന പോരുമുണ്ടായിരുന്നു. അതേസമയം, അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ബിഎംസി അധികൃതർ കങ്കണയുടെ ഓഫീസ് ഭാഗികമായി പൊളിച്ചു. ബിഎംസിയുടെ നടപടിക്കെതിരെ കങ്കണ ഹൈക്കോടതിയെ സമീപിക്കുകയും കോടതി പൊളിക്കുന്നത് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.