തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായാണ് ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ് കാലത്ത് ലക്ഷക്കണക്കിന് വിദ്യാസമ്പന്നരായ പ്രവാസികൾ കേരളത്തിലേക്ക് മടങ്ങിയെത്തിയത് . മികച്ച തൊഴിൽ പരിശീലനവും ദീർഘകാല പ്രവൃത്തിപരിചയവുമുള്ളവരെ ഒരുമിച്ച് കൊണ്ടുവരണമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
പ്രദേശിക തലത്തില്‍ നിര്‍മ്മാണ മേഖലയില്‍ 100 വരെ വ്യക്തികളെ ചേര്‍ത്ത് തൊഴില്‍ സേനകള്‍ രൂപവത്കരിക്കാനും ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കും.
അതെ സമയം നിര്‍മ്മാണ മേഖലയ്ക്ക് ആവശ്യമായ നൂതന ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു കോടി രൂപ വരെ വായ്പയായി അനുവദിക്കാനും സബ്‌സിഡി നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സ്വയം തൊഴില്‍ ഗ്രൂപ്പുകള്‍ക്കായിരിക്കും ഈ പദ്ധതി വഴി സഹായം ലഭിക്കുന്നത്, ആദ്യ ഘട്ടത്തില്‍ 20 കോടി രൂപയാണ് ഇതിലേക്ക് അനുവദിച്ചിരിക്കുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.