സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ലാന്‍ഡ് ചൈയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു. ഇതേ വിമാനം തന്നെ യാത്രക്കാരുമായി ലക്ഷ്യ സ്ഥാനത്തേയ്ക്ക് പോകുമെന്ന് അറിയിപ്പ് ലഭിച്ചു . കോഴിക്കോട് നിന്നും ദമാമിലേക്കുള്ള വിമാനമാണ് തകരാറുള്ളതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനത്തിന്റെ തകരാര്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ഇപ്പോള്‍ ദമാമിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. എന്നാല്‍ വിമാനം പറത്തുന്നത് മറ്റൊരു പൈലറ്റ് ആകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









