പത്തനംതിട്ട: വിവാഹച്ചടങ്ങിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് വരനെ പോലീസ് പിടികൂടി. വിവാഹദിവസം രാവിലെ മുതൽ വരൻ മദ്യപിച്ചിരുന്നു. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണ് സംഭവം. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി.
മദ്യപിച്ച് കാറിൽ നിന്ന് ഇറങ്ങാൻ പോലും ബുദ്ധിമുട്ടിയ ഇയാൾ വിവാഹം കഴിപ്പിക്കാനെത്തിയ വൈദികനോട് പോലും മോശമായി പെരുമാറി. തുടർന്ന് വധുവും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിന്മാറി. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പോലീസ് എത്തിയതറിഞ്ഞിട്ടും മോശം പെരുമാറ്റം തുടർന്നു. വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിവാഹം മുടങ്ങിയതോടെ വധുവിൻ്റെ കുടുംബത്തിന് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ധാരണയായി. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.