ചാത്തമംഗലം: വെള്ളന്നൂരിൽ അടക്ക മോഷണം നടത്തിയ കേസിൽ രണ്ടുപേരെ കുന്ദമംഗലം പോലീസ് പിടികൂടി.
ചെറൂപ്പ സ്വദേശി കുറ്റിക്കടവ് കാളമ്ബാലത്ത് ജംഷീർ (28), അരീക്കോട് പുത്തലം ആലുങ്ങൽ തൊടി സവാദ് (30) എന്നിവരാണ് പിടിയിലായത്. വെള്ളന്നൂർ മേഖലയിലെ കവുങ്ങ് തോട്ടങ്ങളിൽ സ്ഥിരമായി അടക്ക മോഷണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു.
ഇതിൻ്റെ ഭാഗമായി പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കി. അതിനിടെ, സംശയാസ്പദമായ സാഹചര്യത്തിൽ പ്രദേശത്ത് പ്രതികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ മോഷണത്തിൽ ഇവരുടെ പങ്ക് സ്ഥിരീകരിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിയിലായ കുറ്റിക്കടവ് സ്വദേശി ജംഷീർ നേരത്തെ എംഡിഎം എ പിടികൂടിയ കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.