ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ പൊലീസ് നടപടി. സഹലിനെ മർദിച്ച ആറു പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെയും പൊലീസ് കേസ് എടുത്തു. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്യാനും സാധ്യത ഏറി. അന്തിമ തീരുമാനം പി.ടി.എ യോഗത്തിൽ എടുക്കും. ബ്ലാത്തൂർ സ്വദേശി സഹലിനെ ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഒരു കൂട്ടം പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത്.മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇട്ടതും ചോദ്യം ചെയ്തായിരുന്നു മർദനം.സഹലിന്റെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.സംഘം ചേർന്ന് കൈ കൊണ്ട് അടിച്ചതിനാണ് കേസ്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യണമെന്നാണ് സഹലിന്റെ കുടുംബത്തിന്റെ ആവശ്യം. മർദനമേറ്റ കാര്യം സഹൽ രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല , തലവേദന ഉണ്ടായതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴാണ് ചെവിയിൽ നീർക്കെട്ടുള്ളതായി അറിയുന്നത്. പിന്നീട് സോഷ്യൽ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങൾ കണ്ടാണ് കുടുംബം കാര്യങ്ങൾ അറിയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









