കൊച്ചി: കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തെ പരിഹസിച്ച് ചെയര്‍മാന്‍ ബി.അശോക്. സമരം ചെയ്യുന്നവര്‍ വെറുതെ വെയിലും മഴയും കൊള്ളുകയാണെന്ന് ബി.അശോക് പറഞ്ഞു. കെ.എസ്.ഇ.ബിയിലെ എസ്.സി.-എസ്.ടി. ജീവനക്കാരുടെ സംഘടനയുടെ ഡോ. ബി.ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷം ആലുവയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെയർമാനെ മാറ്റണോ എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ, ആറ് മാസമായി അതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് പൊട്ടിത്തെറിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ അത് തുറന്നു പറയാൻ പറ്റാത്തതിനാൽ ‘ഏയ് വേണ്ടാ, മനസ്സ് മാറ്റിയാൽ മതി’ എന്നായിരുന്നു മറുപടി. പറഞ്ഞറിയിക്കാനാവാത്ത മാനസികാവസ്ഥയാണ് ജീവിതത്തിലെ ഏറ്റവും ധര്‍മസങ്കടമുണ്ടാക്കുന്ന അവസ്ഥ’- വാശിപ്പുറത്തല്ല നടപടികളെടുത്തത്. മാറ്റത്തെ ഒരുതരത്തിലും പേടിക്കുന്നില്ല. എവിടെ ചെന്നാലും ഒരേ നിലപാടാണുള്ളത്. ആളുകളും സാഹചര്യങ്ങളും മാറുന്നെന്നേ ഉള്ളൂ. പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്. എല്ലാവരും സഹകരിച്ച് മുന്നോട്ട് കൊണ്ടുപോയാലെ രക്ഷപ്പെടുകയുള്ളൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









