കോഴിക്കോട്: മഴമാറി വെയിലിന് ചൂടുകൂടിയതോടെ ജില്ലയില്‍ ചിക്കൻപോക്സ് തലപൊക്കി. ഈ മാസം 18 വരെ മാത്രം 126 പേരാണ് ചികിത്സതേടിയത്.
കഴിഞ്ഞമാസം 200 പേർക്ക് രോഗബാധയുണ്ടായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരെ കൂടാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെയും പച്ചമരുന്ന് കഴിക്കുന്നവരുടെയും വീട്ടില്‍ വിശ്രമിക്കുന്നവരുടെയും കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ രോഗബാധിതരുടെ എണ്ണം കൂടും. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം രോഗം പടർന്നു പിടിക്കുകയാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ചാണ് രോഗം പടരുന്നത്. ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അസുഖം പകരാം. രോഗലക്ഷണങ്ങള്‍ കണ്ടാലുടൻ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാൻ മുൻകരുതല്‍ സ്വീകരിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










