കൊല്ലത്തെ ആശുപത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയില്‍. കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് പോലീസ് പിടിയിലായത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി അതിക്രമം നടത്തിയത്.
ആശുപത്രിയില്‍ എത്തിയ സ്ത്രീകളടക്കമുള്ളവരെ ഇയാള്‍ അസഭ്യം പറഞ്ഞു.മദ്യപിച്ചെത്തിയ ഇയാള്‍ പോലീസുകാരുമായും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ആശുപത്രിയിലെ രോഗികള്‍ക്കായി സജ്ജീകരിച്ച കസേരയില്‍ കയറിക്കിടന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









