കോഴിക്കോട്: മന്ത്രിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ കെഎസ്യു പ്രവർത്തകർ തെരുവ് അക്രമം നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. സമരം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. അക്രമത്തിന്റെ പാത തിരഞ്ഞെടുക്കേണ്ടതില്ല. കോൺഗ്രസും യൂത്ത് കോൺഗ്രസും കെ.എസ്.യുവും അനാവശ്യമായ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നു. ഇത് അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് സച്ചിന്‍ദേവ് ആവശ്യപ്പെട്ടു.
പ്രതിഷേധം അടിച്ചമർത്താൻ പോലീസിനെ ഉപയോഗിക്കുന്നതിനെ എസ്എഫ്ഐ അംഗീകരിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ പോരാട്ടങ്ങളും അക്രമങ്ങളും കാരണം ജനങ്ങളിൽ എത്തിച്ചേരേണ്ട പല കാര്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. സ്വാശ്രയ കോളേജുകൾ ഫീസ് തോന്നുംപോലെ ഫീസ് വാങ്ങുന്നുണ്ട്. പ്രതിസന്ധിയുടെ സമയമായതിനാൽ ഫീസ് ഒഴിവാക്കണം. എന്നാൽ കോളേജ് മാനേജ്മെന്റ് ശ്രദ്ധിക്കുന്നില്ലെന്ന് സച്ചിന്‍ദേവ് പറഞ്ഞു. ഇതിനെതിരെ എസ്എഫ്ഐ ശക്തമായി രംഗത്തുവരുമെന്നും കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ഹഖിനെയും മിഥിലാജിനെയും വധിച്ചത് ക്രൂരകൃത്യമായിരുന്നു. അവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ പോലും കോൺഗ്രസ് നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.