ലിസ്ബന് : പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു . റൊണാൾഡോയുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത് . റൊണാൾഡോ തന്നെയാണ് തന്റെ കുഞ്ഞിന്റെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഏതൊരു മാതാപിതാക്കളുടെയും ഏറ്റവും വലിയ വേദനയാണിതെന്ന് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജിന റൊഡ്രിഗസ് ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരിച്ചത്. അതെ സമയം പെണ്‍കുഞ്ഞാണ് ഈ നിമിഷത്തില്‍ ജീവിക്കാനുള്ള ശക്തി നല്‍കുന്നതെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.തങ്ങളുടെ ആണ്‍കുഞ്ഞ് ഒരു മാലാഖയാണെന്നും അവനെ എക്കാലവും തങ്ങള്‍ സ്നേഹത്തോടെ ഓര്‍ക്കുമെന്നും റൊണോള്‍ഡോ കൂട്ടിച്ചേര്‍ത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









