പ്രഭാസും പൂജ ഹെഗ്ഡെയും ചിത്രത്തിന്റെ പുതിയ ഗാനത്തിലും നിറഞ്ഞുനില്ക്കുന്നു. ഹസ്തരേഖ വിദഗ്ധനായ ‘വിക്രമാദിത്യ’ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ‘പ്രേരണ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്ഡെ എത്തുന്നത്. മഴയത്തുള്ള ഒരു പ്രണയഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാണ് പ്രഭാസ് ചിത്രത്തിലെ ഗാനരംഗത്തിന്റെ പ്രത്യേകത. ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തിയറ്ററുകളില്‍ തന്നെയാണ് പ്രഭാസ് ചിത്രം രാധേ ശ്യാം റിലീസ് ചെയ്യുക.ഭൂഷണ് കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്, ടി – സീരീസ് ബാനറിലാണ് നിര്‍മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.