നടന്‍ ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ സ്‌റ്റേ നീക്കി. കേസ് ഒത്തുതീര്‍പ്പായെന്ന സത്യവാങ്മൂലം നല്‍കി നടന്‍ നേരത്തെ കേസില്‍ സ്റ്റേ വാങ്ങിയിരുന്നു. കേസ് ഒത്തുതീര്‍പ്പായെന്ന ഈ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞു. കേസ് റദ്ദാക്കണമെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ആവശ്യം. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയത് എങ്ങനെയെന്ന് ഉണ്ണി മുകുന്ദന്‍ വിശദീകരിക്കണമെന്ന് കോടതി അറിയിച്ചു. കോടതിയില്‍ തട്ടിപ്പ് നടത്തുന്നത് അതീവ ഗൗരവമുള്ളതെന്ന് ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി.ഹര്‍ജിയില്‍ ഈ മാസം 17-ന് ഉണ്ണി മുകുന്ദന്‍ വിശദീകരണം നല്‍കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.