കോട്ടയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ആരാധനാലയത്തിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂര്‍ സ്വദേശി അന്‍സിലിനെയാണ്(18) നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിച്ചത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
സോഷ്യൽ മീഡിയ വഴി പെൺകുട്ടിയെ പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









