ഡൽഹി: ഒക്ടോബർ 14 ന് വിദ്യാർത്ഥികൾക്കായി നീറ്റ് പരീക്ഷ നടത്താൻ സുപ്രീം കോടതി അനുവദിക്കുന്നു.
കോവിഡ് മൂലമോ കണ്ടെയ്ന്മേന്റ് സോണുകളിൽ താമസിക്കുന്നതിനാലോ ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ഒക്ടോബർ 14 ന് നീറ്റ് പരീക്ഷ നടത്താൻ സുപ്രീം കോടതി അനുവദിചു. ഒക്ടോബര്‍ 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപനം നടത്തണെമന്നും സുപ്രീം കോടതി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു നിര്‍ദേശം നല്കി.
കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടെയ്ന്മെന്റ് സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. നേരത്തെ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ നല്കിയ ഹരജിയിലാണ് നടപടി.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 14നാണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.