കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാനുളള ശ്രമം നടത്തി. തമ്മനം സ്വദേശി മണികണ്ഠനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പാലാരിവട്ടത്ത് വെച്ചാണ് ആത്മഹത്യാശ്രമം നടന്നത്.
രാത്രി 9.30തോടെ മണികണ്ഠന്‍ റോഡില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിരുന്നു. തമ്മനത്തുളള മെയ് ഫസ്റ്റ് റോഡില്‍ ബഹളം നടന്നതോടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് മണികണ്ഠന്റെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഇയാളെ സ്‌റ്റേഷനില്‍ നിന്ന് വിട്ടയക്കുകയും ചെയ്തു. സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആളാണ് മണികണ്ഠന്‍ എന്ന് പോലീസ് പറയുന്നു. സുഹൃത്തിനൊപ്പമാണ് മണികണ്ഠനെ പോലീസ് വിട്ടയച്ചത്. സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയ മണികണ്ഠന്‍ സമീപത്തുളള കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്ബ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലാണ് മണികഠ്‌നെ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










