കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിൽ . അതെ സമയം കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസില്‍ തുടരന്വേഷണം നടത്തിയത്. അതിനാല്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഒരുമാസത്തിനുള്ളില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാനാണ് വിചാരണ കോടതി അന്വേഷണസംഘത്തിനോട് നിര്‍ദേശിച്ചിരുന്നത്. ആറുമാസത്തെ സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും മാര്‍ച്ച് ഒന്നാം തീയതിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.