നടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിലെത്തി. പരാതിക്കു പിന്നാലെ വിജയ് ബാബു വിദേശത്തേക്കു കടന്നിരുന്നു. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിലാണ് നടൻ മടങ്ങിയെത്തിയത്. വിജയ് ബാബുവിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു.‘കോടതിയിൽ വിശ്വാസമുണ്ട്. ഒപ്പം നിന്നവർക്കെല്ലാം നന്ദി. പൊലീസ് അന്വേഷണത്തോടു പൂർണമായി സഹകരിക്കും. സത്യം കോടതിയിൽ തെളിയിക്കും’– വിജയ് ബാബു പറഞ്ഞു .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









