ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അഗർവാൾ. ഇപ്പോഴിതാ തന്റെ ഭർത്താവ് ഗൗതം കിച്ച്ലുവിന് ഹൃദയത്തിൽനിന്നൊരു കുറിപ്പെഴുതിയിരിക്കുകയാണ് താരം. നല്ലൊരു ഭർത്താവായതിന് നന്ദിയറിയിച്ചുകൊണ്ടാണ് കാജൽ കുറിപ്പെഴുതിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും സ്നേഹമുള്ള ഒരച്ഛനായി കഴിഞ്ഞ എട്ടു മാസമായി താങ്കളെ കാണുന്നു. കുഞ്ഞിനെ എത്രമാത്രം നിങ്ങൾ സ്നേഹിക്കുന്നതെന്നും ഇപ്പോൾത്തന്നെ എത്ര കരുതൽ നൽകിക്കഴിഞ്ഞെന്നും എനിക്കറിയാം. സ്നേഹം വാരിക്കോരി നൽകുന്ന ഒരച്ഛനെയായിരിക്കും നമ്മുടെ മകൾക്ക് ലഭിക്കാൻ പോകുന്നതെന്നതിൽ ഞാൻ ഭാഗ്യവതിയാണ്. ജീവിതം പതിയെ മാറാൻ തുടങ്ങുകയാണ്. നമ്മൾ മാത്രമുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാൻ സാധിക്കില്ല. പക്ഷേ നമുക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് നമ്മുടെ ഹൃദയത്തിൽ ഒരുപാട് സന്തോഷം നിറയ്ക്കും.” ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നതൊഴിച്ച് എല്ലാത്തിനും മാറ്റമുണ്ടാവും. ഏറ്റവും മികച്ച അച്ഛനായി നിങ്ങൾ മാറുമെന്നും ജീവനുള്ളിടത്തോളം കാലം നിങ്ങളെ സ്നേഹിക്കുമെന്നും കാജൽ കുറിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









