എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. ആരോഗ്യമന്ത്രി വീണ ജോർജാണ് പ്രമേയം അവതരിപ്പിക്കുക. കൊവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ വാക്‌സിൻ കേന്ദ്രസർക്കാർ സമയബന്ധിതവും സൗജന്യവുമായി ലഭ്യമാക്കണമെന്ന് പ്രമേയം ആവശ്യപ്പെടും.
സാർവത്രികമായ വാക്‌സിനേഷനാണ് കൊവിഡിനെ ചെറുക്കാൻ നല്ല മാർഗം. എല്ലാ ജനവിഭാഗങ്ങൾക്കും വാക്‌സിൻ ലഭ്യമാകണമെങ്കിൽ സൗജന്യവും സാർവത്രികവുമായി നൽകാൻ കഴിയണം. വാക്‌സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കിയാൽ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ലാഭം ചെറുതായിരിക്കില്ലെന്നും പ്രമേയത്തിൽ കേരളം മോദി സർക്കാരിനെ ചൂണ്ടിക്കാട്ടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.