കണ്ണൂര്‍ ജില്ലയിലെ പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) യെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. യുവതി പാനൂരിലെ സ്വകാര്യ ലാബിൽ ജീവനക്കാരിയാണ്.വീടിന് തൊട്ടടുത്ത് മരണം നടന്ന വീടുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടുകാരും സമീപ പ്രദേശത്തെ വീട്ടുകാരും മരണവീട്ടിലായിരുന്നു. തൊട്ടടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ മരണവീട്ടിലായിരുന്ന സമയത്താണ് കൊലപാതകം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









