തിരുവനന്തപുരം : റേഷൻ മണ്ണെണ്ണ ലിറ്ററിന് 22 രൂപ വർധിപ്പിച്ചെങ്കിലും ഒരാഴ്ച കൂടി മണ്ണെണ്ണ പഴയ വിലയിൽ ലഭിക്കും. പഴയ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യാൻ റേഷൻ കൺട്രോളർ ഉത്തരവിട്ടു. മണ്ണെണ്ണ ലിറ്ററിന് 53 രൂപ പഴയ വിലയിൽ ഈ മാസം 16 വരെ ലഭിക്കും. അതിനുശേഷം വില 81 രൂപയാകും. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഇതുവരെ വാങ്ങാത്ത AAY കാർഡ് ഉടമകൾക്ക് ഈ ഇളവ് ബാധകമാണ്. എന്നാൽ ഭൂരിഭാഗം റേഷൻ കടകളിലും മണ്ണെണ്ണ സ്റ്റോക്കില്ലെന്ന് വ്യാപാരികൾ പറയുന്നു.
മണ്ണെണ്ണയുടെ വില ലിറ്ററിന് 81 രൂപയാക്കിയതോടെ ഇത്രയും ഉയർന്ന വിലക്ക് മണ്ണണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ. മണ്ണെണ്ണയ്ക്ക് വില കുത്തനെ ഉയരുന്നത് തീരമേഖലയിൽ അടക്കം സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകും. ഈ വർഷം ജനുവരി മുതൽ മാർച്ച് ലീറ്ററിന് 53 രൂപയ്ക്കായിരുന്നു റേഷൻ മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്. ഫെബ്രുവരിയിൽ ലീറ്ററിന് 6 രൂപ വർധിച്ചിരുന്നെങ്കിലും കേരളത്തിൽ വില കൂടിയിരുന്നില്ല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.