കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂര്‍ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.