കണ്ണൂര്‍: തനിക്ക് മുകളിൽ ആരും വളരരുത് എന്ന മനോഭാവം പുലർത്തുന്ന നേതാക്കന്മാരാണ് സിപിഎമ്മിനകത്ത് എന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാര്‍ട്ടിയിലെ സ്റ്റാറാണ് ടീച്ചര്‍ എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നിട്ടും എന്തു കൊണ്ടാണ് അവരെ മന്ത്രിയാകാതിരുന്നതെന്ന് അറിയില്ല. ശൈലജ ടീച്ചർ മന്ത്രിയായിരുന്ന കാലത്തെ അഴിമതികൾ അന്വേഷിച്ചാൽ എല്ലാവരും കുടുങ്ങും. അപ്പോൾ കാണാം ടീച്ചറുടെ പ്രതിച്ഛായയെന്നും കെ.സുധാകരൻ . എന്തും ചെയ്താലും രാഷ്ട്രീയ എതിരാളിയെന്ന് പറഞ്ഞു അപഹസിക്കുന്നത് എന്ത് തരം രാഷ്ട്രീയമാണെന്ന് മഗ്സസേ വിവാദത്തെ ചൂണ്ടിക്കാട്ടി കെ.സുധാകരൻ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീൻ മജീദിനെതിരെ കാപ ചുമത്താൻ സര്‍ക്കാരിന് സാധിക്കില്ലെന്നും കാപ ചുമത്തിയാൽ ഫര്സീനായി പാര്‍ട്ടി സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തുമെന്നും സുധാകരൻ പറഞ്ഞു. അതെ സമയം സിപിഎം നേതാക്കൻമാരാണ് ഫര്‍സീനെ തല്ലിച്ചതച്ചതെന്നും സുധാകരൻ ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









