ലൈംഗിക ബന്ധത്തിന് ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുന്ന സമയം രാത്രിയാണ്. എന്നാല്‍ പകല്‍ സമയത്തും അതിരാവിലെയും ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നത് കൊണ്ട് പല ഗുണങ്ങളുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. രാവിലെയുള്ള ലൈംഗിക ബന്ധം ശാരീരികമായും മാനസികമായും പങ്കാളികളില്‍ ഗുണം ചെയ്യും
രാവിലെയുള്ള ലൈംഗിക ബന്ധം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കുന്നു. ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും കൂടാതെ ജിമ്മില്‍ പോകാതെ കലോറി കുറയ്ക്കാനുള്ള നല്ലൊരു മാർഗം കൂടിയാണിത്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് മികച്ച എക്സർസൈസിന്റെ ഗുണം ചെയ്യുന്നു. ഇതു വഴി ശരീരത്തിലെ 300 കലോറി വരെ കുറയ്ക്കാൻ കഴിയും. പ്രമേഹത്തെ നിയന്ത്രിക്കാനും ഇതുപകരിക്കുന്നു.
മൈഗ്രെൻ ഉണ്ടെങ്കില്‍ ഗുളികകള്‍ കഴിച്ച് ശരീരം നശിപ്പിക്കുന്നതിനേക്കാള്‍ സ്വാഭാവികമായ രീതിയില്‍ കുറയ്ക്കാൻ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിലൂടെ പോസിറ്റിവായ ഒരു ദിവസം ലഭിക്കാൻ സഹായിക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏർപ്പെടമ്ബോള്‍ പുറത്തുവിടുന്ന ഹോർമോണുകള്‍ കാരണം മുടി കൂടുതല്‍ തിളങ്ങുകയും മൃദുവാവുകയും ചെയ്യുന്നു.രാവിലെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്. രോഗത്തിന് കാരണമാകുന്ന അണുക്കളെയും വൈറസുകളെയും ഇല്ലാതാക്കാൻ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിലൂടെ സാധിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.